പാർശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലെത്തിക്കണം: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
1599711
Tuesday, October 14, 2025 11:53 PM IST
കുറവിലങ്ങാട്: പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംചേർന്ന് അവരെ മുഖ്യധാരയിലെത്തിക്കണമെന്ന് പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർഥാടനത്തോടനുബന്ധിച്ച് പാലാ രൂപത ഡിസിഎംഎസ് കമ്മിറ്റി നടത്തിയ വാഹന വിളംബര റാലിക്ക് കുറവിലങ്ങാട്ട് നൽകിയ സ്വീകരണത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
നൂറുകണക്കിനാളുകൾ ചേർന്ന് റാലിയെ വരവേറ്റു. രൂപത അസി. ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, രൂപത പ്രസിഡന്റ് ബിനോയി ജോൺ, മേഖലാ ഡയറക്ടർ ഫാ. തോമസ് താന്നിമലയിൽ, ഭാരവാഹികളായ സി.ഒ. വർക്കി, പെണ്ണമ്മ ചിരട്ടോലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.