അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന് സമർപ്പിച്ചു
1599584
Tuesday, October 14, 2025 3:10 AM IST
അകലക്കുന്നം: അകലക്കുന്നം സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി സേവനങ്ങള്‍ മികവുറ്റതാക്കുന്നതോടെ കൃഷിഭവനുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെയും റബര്‍ ഗ്രോബാഗ് പച്ചക്കറി പദ്ധതിയുടെയും ലോഗോപ്രകാശനവും പ്രദര്‍ശനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. തൈവിതരണവും നടത്തി.
പൂവത്തിളപ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, പഞ്ചായത്തംഗങ്ങളായ ശ്രീലത ജയന്, ജേക്കബ് തോമസ്, ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, അശോക് കുമാര്‍ പൂതമന, ബെന്നി വടക്കേടം, രാജശേഖരന് നായര്‍, ടെസി രാജു, പഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോര്‍ജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, ജീനാ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.