ച​ങ്ങ​നാ​ശേ​രി: മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ സം​വ​ര​ണ വാ​ര്‍ഡു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ രാ​വി​ലെ പ​ത്തി​നാ​ണ് ന​റു​ക്കെ​ടു​പ്പ്. നി​ല​വി​ല്‍ 20 വാ​ര്‍ഡു​ക​ളാ​ണ് ഈ ​പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്.

പു​തി​യ വാ​ര്‍ഡ് വി​ഭ​ജ​ന​പ്ര​കാ​രം ര​ണ്ടു വാ​ര്‍ഡു​ക​ള്‍ കൂ​ടി​യ​പ്പോ​ള്‍ 22 വാ​ര്‍ഡു​ക​ളാ​യി. 13, 16 വാ​ര്‍ഡു​ക​ള്‍ വി​ഭ​ജി​ച്ച് 14 ക​രി​ക്ക​ണ്ടം വാ​ര്‍ഡും നി​ല​വി​ലു​ള്ള 19, 20 വാ​ര്‍ഡു​ക​ള്‍ വി​ഭ​ജി​ച്ച് 21 വ​ട്ട​ച്ചാ​ല്‍പ്പ​ടി​യു​മാ​ണ് രൂ​പം​കൊ​ണ്ട​ത്.

14-ാം വാ​ര്‍ഡി​ലെ അ​റു​പ​തോ​ളം വീ​ടു​ക​ള്‍ നി​ല​വി​ലെ 16ലേ​ക്കു കൂ​ട്ടി​ച്ചേ​ര്‍ത്തി​ട്ടു​ണ്ട്. ഓ​രോ വാ​ര്‍ഡി​ലും മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ നെ​ഞ്ചി​ടി​പ്പോ​ടെ​യാ​ണ് ന​റു​ക്കെ​ടു​പ്പ് കാ​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍ഷ​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന​ത് വ​നി​തക​ളാ​ണ്.