മറവൻതുരുത്ത് പഞ്ചായത്ത് വികസനസദസ് ഇന്ന്
1599570
Tuesday, October 14, 2025 3:09 AM IST
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ വികസനസദസ് ഇന്നു രാവിലെ 10.30ന് മറവൻതുരുത്ത് എസ്എൻഡിപി യോഗം ശാഖാ ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതയുടെ അധ്യക്ഷതയിൽ നടക്കുന്ന വികസനസദസ് സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് സെക്രട്ടറി കെ.വി. ചന്ദ്രിക വികസന റിപ്പോർട്ട് അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പ്രവീൺ, പഞ്ചായത്ത് അംഗങ്ങളായ കെ.ബി. രമ, ബി. ഷിജു, സീമ ബിനു, സി. സുരേഷ്കുമാർ, പി.കെ. മല്ലിക, പ്രമീള രമണ, അസിസ്റ്റന്റ് സെക്രട്ടറി ടി.ബി. സനീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.