നാട്ടുരുചിയുടെ സ്വാദ് നുണഞ്ഞ് ബിസിഎം കോളജ്
1599559
Tuesday, October 14, 2025 2:57 AM IST
കോട്ടയം: നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ തയാറാക്കി പ്രദര്‍ശനത്തിനെത്തിച്ചു ബിസിഎം കോളജിലെ വിദ്യാര്‍ഥികളും അധ്യാപക, അനധ്യാപക സംഘം. തരിവട്ട്, സ്പൈസി അവല് ലെഡു, ചക്കപ്പായസം, റാഗി സേമിയ പുട്ട്, അവീല് കൊഴുക്കട്ട, പുളിയില അട തുടങ്ങിയ വിഭവങ്ങള്‍ പഴമയുടെ ആരോഗ്യകരമായ സ്വാദ് നാവിലെത്തിച്ചു.
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ചു കോളജിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റംസ്, ഭൂമിത്രസേന ക്ലബ്, എന്‍ഇപി സെല്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. സീനാ ടോണി ജോസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പൽ ഡോ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, ഫാ. ബൈജു മാത്യു, ഡോ. നവീന ജെ. നരിതൂക്കില്‍, പ്രിയാ തോമസ്, അനില്‍ സ്റ്റീഫന്‍, ഡോ. എലിസബത്ത് ജോണി, മജീഷ് ഇമ്മാനുവല്‍, ലൂക്ക് ലിയോണ്‍ കുര്യന്, ലക്ഷ്മി നയന, എ. അനശ്വര എന്നിവര്‍ പ്രസംഗിച്ചു. കോളജ് ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.