ജീവിതം സ്മാർട്ടാകാൻ കൃഷിയും ജീവിതവും കൈകോർക്കണം: മന്ത്രി പി. പ്രസാദ്
1599574
Tuesday, October 14, 2025 3:09 AM IST
വൈക്കം: കർഷകന് സ്മാർട്ടായ സേവനം ലഭിക്കുമ്പോൾ മാത്രമേ സ്മാർട്ട് കൃഷിഭവനെന്ന പ്രയോഗം സാർഥകമാകൂവെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. വൈക്കം ടിവി പുരം ചെമ്മനത്തുകരയിൽ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അനുവദിച്ച ആറു സെന്റ് സ്ഥലത്ത് രണ്ടു നിലകളിലാണ് സ്മാർട്ട് കൃഷിഭവൻ നിർമിച്ചത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ടിവിപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. റാണിമോൾ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. അഖിൽ, ആനിയമ്മ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.