രുചിക്കൂട്ടൊരുക്കി കുട്ടിക്കൂട്ടം
1599571
Tuesday, October 14, 2025 3:09 AM IST
തലയോലപ്പറമ്പ്: ലോക ഭക്ഷ്യദിനാചരണത്തോടനുബന്ധിച്ച് തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ഭക്ഷ്യമേള നടത്തി.
സ്കൂളിലെ ഒന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് വീടുകളിൽ പാകപ്പെടുത്തിയ ഭക്ഷണപാനീയങ്ങളും ലൈവായി തയാറാക്കിയ വിവിധതരം ദോശകൾ, ജ്യുസുകൾ എന്നിവയുടെ പ്രദർശവുംവില്പനയുമാണ് സംഘടിപ്പിച്ചത്. ഇതുവഴി സമാഹരിച്ച തുക വിവിധ നൈപുണ്യ വികസന പരിപാടികൾക്കായി വിനിയോഗിക്കും.
സ്കൂൾ മാനേജർ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാബു ജോസഫ് ആദ്യം വില്പന നടത്തി. ഹെഡ്മിസ്ട്രസ് ആഷ വി. ജോസഫ്, അസിസ്റ്റന്റ് മാനേജർ ഫാ. ആൽജോ കളപ്പുരയ്ക്കൽ, കൈക്കാരന്മാരായ റിൻസൻ ചാക്കോ, കെ.ടി. തങ്കച്ചൻ, രമ്യ ജോർജ്, ജെസി ജോർജ്, പി. റോയ് എന്നിവർ സംബന്ധിച്ചു.