പഞ്ചായത്തുകളിൽ വികസനസദസ്
1599437
Monday, October 13, 2025 11:40 PM IST
പാലാ നഗരസഭയിൽ
പാലാ: പാലാ നഗരസഭാ വികസനസദസ് നാളെ രാവിലെ പത്തു മുതല്‍ ഒന്നുവരെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ അധ്യക്ഷത വഹിക്കും. വികസനസദസിനു മുന്നോടിയായി ഇന്നു രാവിലെ ഒന്‍പതു മുതല്‍ എല്ലാ വിഭാഗത്തിലുംപെട്ട തൊഴിലന്വേഷകര്‍ക്കായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ തൊഴില്‍മേള സംഘടിപ്പിക്കുമെന്നും കമ്പനികളും സ്ഥാപനങ്ങളും മേളയില്‍ പങ്കെടുത്ത് തൊഴിലവസരങ്ങള്‍ നല്‍കുന്നതാണെന്നും ചെയര്മാന് അറിയിച്ചു. സൗജന്യ സ്പോട്ട് രജിസ്ട്രേഷന് പ്രത്യേകം തയാറാക്കിയ കൗണ്ടറില്‍ ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍, വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ജോസ് ചീരാംകുഴി, ജോസിന് ബിനോ, ബൈജു കൊല്ലംപറമ്പില്‍, ലീനാ സണ്ണി, ആന്റോ പടിഞ്ഞാറെക്കര എന്നിവര്‍ പങ്കെടുത്തു.
പൂഞ്ഞാര്‍ തെക്കേക്കരയില്‍
പൂഞ്ഞാര്‍: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ വികസനസദസ് ഇന്നു രാവിലെ 10.30ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്യാലില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്തംഗം അക്ഷയ് ഹരി, പഞ്ചായത്ത് സെക്രട്ടറി റ്റിജി തോമസ്, വികസനസദസ് റിസോഴ്സ് പേഴ്സണ്‍ കെ.ആര്. സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജമ്മ ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. അജിത്കുമാര്‍, പഞ്ചായത്തംഗങ്ങളായ മിനിമോള്‍ ബിജു, അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍, പി.യു. വര്‍ക്കി, റോജി തോമസ്, മേരി തോമസ്, സജിമോന്‍ കദളിക്കാട്ടില്‍, ആനിയമ്മ സണ്ണി, ബീന മധുമോന്‍, പി.ജി. ജനാര്‍ദന്‍, നിഷ സാനു, സജി സിബി, റെജി ഷാജി എന്നിവര്‍ പങ്കെടുക്കും.
ഭരണങ്ങാനത്ത്
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്തിലെ വികസനസദസ് ഇന്നു രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോര്‍ജ് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് സെക്രട്ടറി റീന വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനന്ദ് ചെറുവള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് ചെമ്പകശേരി, പഞ്ചായത്തംഗങ്ങളായ സുധാ ഷാജി, അനുമോള്‍ മാത്യു, ജെസി ജോസ്, ജോസുകുട്ടി മാത്യു അമ്പലമറ്റത്തില്‍ എന്നിവര്‍ പങ്കെടുക്കും.
തിടനാട്ടിൽ
തിടനാട്: തിടനാട് പഞ്ചായത്തിലെ വികസനസദസ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിച്ചു.
റിസോഴ്സ് പേഴ്സണ്‍ ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, ജോസഫ് ജോര്‍ജ്, മിനി സാവിയോ, പഞ്ചായത്തംഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ജോസ് ജോസഫ്, ബെറ്റി ബെന്നി, ജോഷി ജോര്‍ജ്, സന്ധ്യ എസ്. നായര്‍, എ.സി. രമേശ്, ഷെറിന് ജോസഫ്, മിനി ബിനോ, ലിസി തോമസ്, കെ.വി. സുരേഷ് കുമാര്‍, വിജി ജോര്‍ജ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഓമന ശശി എന്നിവര്‍ പങ്കെടുത്തു.