കോ​ട്ട​യം: ല​ഹ​രി ഉ​പ​ഭോ​ഗ​ത്തി​നെ​തി​രേ പ്രൗ​ഡ് കേ​ര​ള ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും വോ​ക്ക് എഗെന​സ്റ്റ് ഡ്ര​ഗ് എ​ന്ന പേ​രി​ല്‍ വാ​ക്ക​ത്തോ​ണ്‍ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 16ന് ​രാ​വി​ലെ 6.30ന് ​കോ​ട്ട​യം ക​ള​ക്‌‌​ട​റേ​റ്റ് പ​ടി​ക്ക​ല്‍നി​ന്നാ​രം​ഭി​ച്ച് കെ.​കെ. റോ​ഡു വ​ഴി ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ല്‍ സ​മാ​പി​ക്കും.

ചീ​ഫ് പേ​ട്ര​ണ്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍എ നേ​തൃ​ത്വം ന​ല്‍കും. സ​മൂ​ഹ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും പ്ര​തി​ജ്ഞ​യും ന​ട​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ര​ക്ഷാ​ധി​കാ​രി ഫ്രാ​ന്‍സി​സ് ജോ​ർ​ജ് എം​പി, ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.