ത​ല​യോ​ല​പ്പ​റ​മ്പ്: പൊ​തു​സ​മൂ​ഹ​ത്തോ​ടൊ​പ്പം അ​ടി​സ്ഥാ​ന വ​ർ​ഗ​ത്തെ​ക്കൂ​ടി സ​ർ​ക്കാ​ർ ചേ​ർ​ത്തു​പി​ടി​ക്കു​ന്നെ​ന്ന് മ​ന്ത്രി ഒ.​ആ​ർ. കേ​ളു. മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ഐ​എ​ച്ച്ഡി​പി ന​ഗ​റി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ അം​ബേ​ദ്ക​ർ​ഗ്രാ​മം പൂ​ർ​ത്തീ​ക​രി​ച്ച് നാ​ടി​നു സ​മ​ർ​പ്പി​​ക്കു​ക​യാ​യി​രു​ന്നു പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ർ​ഗ -പി​ന്നോ​ക്ക വി​ക​സ​ന​വ​കു​പ്പു​മ​ന്ത്രി ഒ ​ആ​ർ കേ​ളു.

സി.​കെ .ആ​ശ എം​എ​ൽഎ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ പ്രീ​തി, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ സാ​ജു​ ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രേ​ഷ്മ പ്ര​വീ​ൺ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ടി. പ്ര​താ​പ​ൻ, പോ​ൾ തോ​മ​സ്,സീ​മ​ ബി​നു, ബി​ന്ദു പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.