ശീതകാല പച്ചക്കറി കൃഷിയില്‍ ഒന്‍പതാം വര്‍ഷവും സെന്റ് ആന്റണീസ് സ്കൂള്‍
1599567
Tuesday, October 14, 2025 3:09 AM IST
കുറുമ്പനാടം: സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും ശീതകാല പച്ചക്കറികൃഷി. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍ പച്ചക്കറി കൃഷിക്ക് തുടക്കംകുറിച്ചു.
ഹെഡ്മാസ്റ്റര് ബിനു ജോയിയുടെ നേതൃത്വത്തില്‍ അധ്യാപകരെല്ലാവരും വളരെ ഉത്സാഹത്തോടെ കുട്ടികളോടൊപ്പം കൃഷിപ്പണികളില്‍ സജീവമാണ്. സ്കൂള്‍ ഫാര്‍മേഴ്സ് ക്ലബ്ബിനാണ് കൃഷിയുടെ മേല്‍നോട്ടം. സംസ്ഥാന തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി മുന്‍വര്‍ഷങ്ങളില്‍ നിരവധി അവാര്‍ഡുകള്‍ നേടുകയും ചെയ്ത സ്കൂള്‍വളപ്പിലെ കൃഷികള്‍ കാണുവാനും മറ്റും നിരവധിയാളുകള്‍ സ്കൂളില്‍ എത്തിച്ചേരാറുണ്ട്.
കുറുമ്പനാടം സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ ശീതകാല പച്ചക്കറികൃഷി സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.