തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു
1599569
Tuesday, October 14, 2025 3:09 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ നിയോജകമണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തി. ജില്ലാ തെരഞ്ഞെുടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലായിരുന്നു നറുക്കെടുപ്പ്.
വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍ ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം സംവരണ സീറ്റുകളാണ് നറുക്കെടുപ്പിലൂടെ നിര്‍ണയിച്ചത്. മറ്റു പഞ്ചായത്തുകളിലെ നറുക്കെടുപ്പ് വരുംദിവസങ്ങളില്‍ നടക്കും.
കുമരകം പഞ്ചായത്ത്
പട്ടികജാതി സംവരണം: അട്ടിപ്പീടിക (8). സ്ത്രീ സംവരണം: കവണാറ്റിന്‍കര (1), ആപ്പിത്തറ (4), കൊല്ലകേരി (5), ഇടവട്ടം (6), നസ്രേത്ത് (9), ബസാര്‍ (10), എസ്ബിഐ (13), ചെപ്പന്നൂര്‍ കരി (16).
അയ്മനം പഞ്ചായത്ത്
പട്ടികജാതി സംവരണം: ഒളശ എച്ച്എസ് (18). സ്ത്രീ സംവരണം: കരീമഠം (1), കല്ലുങ്കത്ര (3), ജയന്തി (5), ഇരവീശ്വരം (6), അയ്മനം (11), കൊമ്പനാല്‍ (12), ഇളങ്കാവ് (14), കല്ലുമട (15), കുഴിത്താര്‍ (16), അമ്പലക്കടവ് (20), ചീപ്പുങ്കല്‍ (21).
തിരുവാര്‍പ്പ് പഞ്ചായത്ത്
പട്ടികജാതി സംവരണം: കിളിരൂര്‍ കുന്നുപുറം (12). സ്ത്രീ സംവരണം: മോര്‍ക്കാട് (1), ചെങ്ങളം കുന്നുംപുറം (2), ചെങ്ങളത്തുകാവ് (3), തൊണ്ടമ്പ്രാല്‍ (5), പഞ്ചായത്ത് സെന്‍ട്രല്‍ (10), അറുനൂറ്റിമംഗലം (11), മീഞ്ചിറ (14), പാകത്തുശേരി (15), ചെങ്ങളം വായനശാല (18), ചെങ്ങളം കേളക്കേരി (19).
ആര്‍പ്പൂക്കര പഞ്ചായത്ത്
പട്ടികജാതി സംവരണം: ചൂരക്കാവ് (3). സ്ത്രീ സംവരണം: പിണഞ്ചിറക്കുഴി (4), വില്ലൂന്നി (5), തൊണ്ണംകുഴി (6), പഞ്ചായത്ത് വാര്‍ഡ് (7), നേരെകടവ് (8), മെഡിക്കല്‍ കോളജ് (10), അങ്ങാടി (11), കരിപ്പ (13), നാലുതോട് (16).
നീണ്ടൂര്‍ പഞ്ചായത്ത്
പട്ടികജാതി സംവരണം: പ്രാവട്ടം (14). സ്ത്രീ സംവരണം: എസ്കെവി സൗത്ത് (5), ഓണംതുരുത്ത് (6), കൈപ്പുഴ ഹോസ്പിറ്റല്‍ (8), കൈപ്പുഴ പോസ്റ്റ്ഓഫീസ് (9), മേക്കാവ് (10), ശാസ്താങ്കല്‍ (11), കുട്ടാമ്പുറം (12), പാലത്തുരുത്ത് (13).
അതിരമ്പുഴ പഞ്ചായത്ത്
പട്ടികജാതി സംവരണം: വേലംകുളം (21). സ്ത്രീ സംവരണം: വേദഗിരി (1), ഐടിഐ (3), ചെത്തിത്തോട് (4), റെയിൽവേ സ്റ്റേഷന് (6), ടൗണ്‍ (10), യൂണിവേഴ്സിറ്റി (11), അടിച്ചിറ (14), കന്നുകുളം (15), കൊട്ടാരം (17), ഐസിഎച്ച് (18), മാന്നാനം (19), ശ്രീകണ്ഠമംഗലം (24).