ഓണ്‍ലൈന്‍ വ്യാപാരം: വ്യാപാരി-വ്യവസായി സമിതി പ്രതിഷേധം ഇന്ന്
1599561
Tuesday, October 14, 2025 3:09 AM IST
ചങ്ങനാശേരി: ഓണ്‍ലൈന്‍ വ്യാപാര കമ്പനികളെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരേ ഇത്തരം സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതലുള്ള ചങ്ങനാശേരിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ പത്തിനു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും. സിപിഎം ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് ഉദ്ഘാടനം ചെയ്യും.
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ മുഴുവന്‍ വ്യാപാരികളും രംഗത്തിറങ്ങണമെന്ന് സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് അറിയിച്ചു.