മലയോരത്തിന്റെ ആദ്യകാല കായികതാരം വിടവാങ്ങി
1599706
Tuesday, October 14, 2025 11:53 PM IST
പറത്താനം: മലയോര മേഖലയിലെ ആദ്യകാല കായികതാരം പറത്താനം മടിയ്ക്കയാങ്കൽ എം.സി. സെബാസ്റ്റ്യൻ (ഷാജി-59) വിടവാങ്ങി. 1985-90 കാലഘട്ടങ്ങളിൽ ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ് എന്നിവയിൽ പങ്കെടുത്ത് മെഡൽ നേട്ടം കൈവരിച്ചു. ലോംഗ്ജംപിൽ ടി.സി. യോഹന്നാന്റെ റിക്കാർഡ് ഭേദിച്ച് എം.സി. സെബാസ്റ്റ്യൻ നാഷണൽ ചാമ്പ്യനായി.
കൂട്ടിക്കൽ സെന്റ ജോർജ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് റെയിൽവേയിൽ ജോലി ചെയ്തിരുന്ന എം.സി. സെബാസ്റ്റ്യൻ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് നാല് വർഷങ്ങൾ മുമ്പ് വിആർഎസ് എടുത്തിരുന്നു. സംസ്കാരം ശനിയാഴ്ച നടക്കും.