കാഞ്ഞിരപ്പള്ളി ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം: സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് ഓവറോൾ ജേതാക്കൾ
1599710
Tuesday, October 14, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ സെന്റ് ഡൊമിനിക്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.
ബെസ്റ്റ് സ്കൂൾ വർക്ക് എക്സ്പീരിയൻസ് ഫെയർ, ബെസ്റ്റ് സ്കൂൾ സോഷ്യൽ സയൻസ് ഫെയർ, ബെസ്റ്റ് സ്കൂൾ മാത്സ് ഫെയർ, ബെസ്റ്റ് സ്കൂൾ എച്ച്എസ്എസ് വർക്ക് എക്സ്പീരിയൻസ്, ബെസ്റ്റ് സ്കൂൾ എച്ച്എസ്എസ് സോഷ്യൽ സയൻസ് ഫെയർ, ബെസ്റ്റ് സ്കൂൾ എച്ച്എസ്എസ് മാത്സ് ഫെയർ, ബെസ്റ്റ് സ്കൂൾ എച്ച്എസ്എസ് സയൻസ് ഫെയർ തുടങ്ങിയ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി. കൂടാതെ സയൻസ് ഫെയർ, ഐടി ഫെയർ, എച്ച്എസ് വർക്ക് എക്സ്പീരിയൻസ്, എച്ച്എസ് മാത്സ് ഫെയർ എന്നീ വിഭാഗങ്ങളിൽ റണ്ണറപ്പുമായി.
ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, പ്രിൻസിപ്പൽ മേഴ്സി ജോൺ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്.