കൊഴുവനാൽ-ചൂരക്കൽ റോഡ് നിർമാണം തുടങ്ങി
1599716
Tuesday, October 14, 2025 11:53 PM IST
കൊഴുവനാൽ: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കൊഴുവനാൽ-ചൂരക്കൽ കിഴക്കേകുറ്റ് റോഡ് നിർമാണത്തിനു തുടക്കം. നിരവധി കുടുംബങ്ങളുടെ യാത്രാദുരിതത്തിന് ഇതോടെ പരിഹാരമാകും.
ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കലിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് കൊഴുവനാൽ പഞ്ചായത്ത് 11-ാം വാർഡിലെ റോഡ് നിർമിക്കുന്നത്. റോഡ് വിഷയം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന പഞ്ചായത്ത് അംഗം പി.സി. ജോസഫിനെ ചടങ്ങിൽ അനുമോദിച്ചു.