പൊടിമറ്റം ബൈബിള്‍ കണ്വന്ഷൻ: ഒരുക്കങ്ങൾ തുടങ്ങി
1599709
Tuesday, October 14, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് ജോസഫ്സ് മൗണ്ട് ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന 35-ാമത് പൊടിമറ്റം ബൈബിള്‍ കണ്വന്ഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. നവംബര്‍ 27 മുതല്‍ 30 വരെ വൈകുന്നേരം നാലുമുതല്‍ ഒന്പതുവരെ നടത്തുന്ന കണ്വന്ഷന് കോഴിക്കോട് ഹോളി സ്പിരിറ്റ് മിനിസ്ട്രിയിലെ ഫാ. അലോഷ്യസ് കുളങ്ങര നയിക്കും.
ഇടവക വികാരിയും ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സജി പൂവത്തുകാടിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
രാജു കൊണ്ടൂമല, ജ്യോതിഷ് ജോസഫ് എന്നിവരെ കണ്‍വീനര്‍മാരായും ജോസ് നെല്ലിമല, ജോര്‍ജ് അരീക്കാട്ടില്‍, ബിനോയ് കണ്ണംകുളം, കുര്യന് നെല്ലിമല, സാബു തൈപ്പറമ്പില്‍, ഷാജി ചെമ്മുഴിക്കാട്, മാത്യു വാഴേപ്പറമ്പില്‍, ബാബു ബംഗ്ലാവുപറമ്പില്‍, ജെയ്സ് ആനിക്കല്‍, ബേബി പാറാംതോട്ടില്‍, ജോസ് ആനിക്കല്‍, ജോസ് കുളമറ്റം, മര്‍ക്കോസ് പത്താശേരി, മരിയ ജോസഫ് കുന്നപ്പള്ളി, സാറാമ്മ ജോസ് ആനിക്കല്‍, ഷീനാ ജസ്റ്റിന് ചന്ദ്രൂപ്പറമ്പില് തുടങ്ങിയവര്‍ വിവിധ സബ് കമ്മിറ്റി കണ്‍വീനറുമായ 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജയിംസ് പറപ്പള്ളില്‍, സാമ്പത്തിക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.