ഉഴവൂര്‍, ളാലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിൽ സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
1599713
Tuesday, October 14, 2025 11:53 PM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു. ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 പഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി.
മുത്തോലി
പട്ടികജാതി സംവരണം: അള്ളുങ്കല്‍ക്കുന്ന് (3). സ്ത്രീ സംവരണം: പടിഞ്ഞാറ്റിന്‍കര (1), കടപ്പാട്ടൂര്‍ (6), വെള്ളിയേപ്പള്ളി (7), മീനച്ചില്‍ (8), പന്തത്തല (9), മുത്തോലി (10), മുത്തോലി സൗത്ത് (11).
കടനാട്
പട്ടികജാതി സംവരണം: മേരിലാൻഡ് (5). സ്ത്രീ സംവരണം: നീലൂര്‍ (3), എലിവാലി (7), വാളികുളം (9), കൊല്ലപ്പളളി (10), ഐങ്കൊമ്പ് (11), കടനാട് (12), കാവുംകണ്ടം (13), വല്യാത്ത് (14).
കരൂര്‍
പട്ടികജാതി സ്ത്രീ സംവരണം: ചെറുകര (12). പട്ടികജാതി സംവരണം: അന്തീനാട് വെസ്റ്റ് (6). സ്ത്രീ സംവരണം: കുടക്കച്ചിറ ഈസ്റ്റ് (1), പയപ്പാര്‍ (4), പോണാട് (8), വള്ളിച്ചിറ ഈസ്റ്റ് (10), വള്ളിച്ചിറ വെസ്റ്റ് (11), വലവൂര്‍ ഈസ്റ്റ് (15), വലവൂര്‍ വെസ്റ്റ് (16), കുടക്കച്ചിറ വെസ്റ്റ് (17).
മീനച്ചിൽ
പട്ടികജാതി സംവരണം: വിലങ്ങുപാറ (3). സ്ത്രീ സംവരണം: കിഴപറയാര് (2), ഇടമറ്റം (4), ചാത്തന്‍കുളം (6), പൈക (8), പൂവരണി (9), കൊച്ചുകൊട്ടാരം (11), പാലാക്കാട് (12).
കൊഴുവനാല്‍
പട്ടികജാതി സംവരണം: മൂലേത്തുണ്ടി (7). സ്ത്രീ സംവരണം: ചേര്‍പ്പുങ്കല്‍ (1), മേവട ഈസ്റ്റ് (3), മോനിപ്പള്ളി (4), മേവിട (5), തോടനാല്‍ ഈസ്റ്റ് (8), കൊഴുവനാല്‍ ടൗണ്‍ (12), കെഴുവംകുളം വെസ്റ്റ് (14).
ഭരണങ്ങാനം
പട്ടികജാതി സംവരണം: ഉള്ളനാട് (2). സ്ത്രീ സംവരണം: വേഴങ്ങാനം (6), ചൂണ്ടച്ചേരി (7), ഭരണങ്ങാനം വെസ്റ്റ് (9), ഇടപ്പാടി (10), അരീപ്പാറ (11), പാമ്പൂരാംപാറ (12), ഇളംന്തോട്ടം (13).
വെളിയന്നൂര്‍
പട്ടികജാതി സംവരണം: അരീക്കര (10). സ്ത്രീ സംവരണം: കാഞ്ഞിരമല (1), പന്നപ്പുറം (2), വെളിയന്നൂര്‍ (3), ചൂഴികുന്നുമല (4), താമരക്കാട് (5), കീരിപ്പേല്‍മല (9), വന്ദേമാതരം (11).
കുറവിലങ്ങാട്
പട്ടികജാതി സംവരണം: കളത്തൂര്‍ (10). സ്ത്രീ സംവരണം: ജയ്ഗിരി (1), ക്ലാരറ്റ് ഭവന് (7), കാളികാവ് (8), നസ്രത്ത് ഹില്‍ (11), പകലോമറ്റം (12), പള്ളിയമ്പ് (13), തോട്ടുവ (14), കാളിയാര്‍തോട്ടം (15).
ഉഴവൂര്‍
പട്ടികജാതി സംവരണം: പുല്‍പ്പാറ (7). സ്ത്രീ സംവരണം: ആച്ചിക്കല്‍ (1), കുടുക്കപ്പാറ (2), അരീക്കര (4), നെടുമ്പാറ (5), ഉഴവൂര്‍ ടൗണ്‍ (8), ചേറ്റുകുളം (11), മോനിപ്പള്ളി ടൗണ്‍ (14).
രാമപുരം
പട്ടികജാതി സംവരണം: ജിവി സ്കൂള്‍ വാര്‍ഡ് (8). സ്ത്രീ സംവരണം: മേതിരി (1), കിഴതിരി (3), മുല്ലമറ്റം (4), രാമപുരം ബസാര്‍ (5), മരങ്ങാട് (6), ടൗണ്‍ ഈസ്റ്റ് വാര്‍ഡ് (7), ചിറകണ്ടം (11), വെള്ളിലാപ്പിള്ളി (14), പാലവേലി (15), ചേറ്റുകുളം (17)
കടപ്ലാമറ്റം
പട്ടികജാതി സ്ത്രീ സംവരണം: കിഴക്കേ മാറിയിടം (6). പട്ടികജാതി സംവരണം: നെച്ചിമറ്റം (1). സ്ത്രീ സംവരണം: ഇലയ്ക്കാട് (2), കുണുക്കുംപാറ (3), മാറിയിടം (8), എല്‍പി സ്കൂള്‍ വാര്‍ഡ് (10), വയലാ ടൗണ്‍ (13), നെല്ലിക്കുന്ന് (14).
മരങ്ങാട്ടുപിള്ളി
പട്ടികജാതി സംവരണം: ആലയ്ക്കാപ്പിള്ളി (8). സ്ത്രീ സംവരണം: കുറിച്ചിത്താനം ഈസ്റ്റ് (3), നെല്ലിത്താനത്തുമല (4), ഇരുമുഖം (5), മരങ്ങാട്ടുപള്ളി ടൗണ്‍ (9), മണ്ണയ്ക്കനാട് (11), വലിയപാറ (12), വളകുളി (14), പാവയ്ക്കല്‍ (15).
കാണക്കാരി
പട്ടികജാതി സംവരണം: വട്ടുകുളം (4). സ്ത്രീ സംവരണം: വെമ്പള്ളി (2), പട്ടിത്താനം (8), ആശുപത്രിപ്പടി (9), ചിറക്കുളം (10), കാണക്കാരി ഗവൺമെന്റ് സ്കൂൾ (11), കല്ലമ്പാറ (14), കദളിക്കവല (15), ചാത്തമല (16), കാണക്കാരി (17).
മാഞ്ഞൂർ
പട്ടികജാതി സംവരണം: ചാമക്കാല (14). സ്ത്രീ സംവരണം: ഇരവിമംഗലം (2), കാഞ്ഞിരത്താനം (4), സ്ലീവാപുരം (5), ഓമല്ലൂർ (6), നമ്പ്യാകുളം (8), കോതനല്ലൂർ ടൗൺ (9), കോതനല്ലൂർ (10), മാഞ്ഞൂർ (11), റെയിൽവേ സ്റ്റേഷൻ (12), മാഞ്ഞൂർ സെൻട്രൽ (13).
സംവരണ വാര്‍ഡുകള്‍:
ഇന്നത്തെ നറുക്കെടുപ്പ്
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ സംവരണക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു നടക്കും. കളക്ടറേറ്റിലെ വിപഞ്ചിക ഹാളില്‍ രാവിലെ പത്തു മുതലാണ് നറുക്കെടുപ്പ്.