വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബാന: പന്തലിനു കാൽ നാട്ടി
1599939
Wednesday, October 15, 2025 7:01 AM IST
മണര്‍കാട്: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ചു നവംബര്‍ ഒന്നിന് മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ നടത്തുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബാനയ്ക്കുള്ള താത്കാലിക പന്തലിന്റെ കാല്‍നാട്ട് കര്‍മം നടത്തി.
ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തുന്ന വിശുദ്ധ അമ്പത്തിയൊന്നിന്മേല്‍ കുര്‍ബാനയ്ക്കുവേണ്ടി തയാറാക്കുന്നത് വിദേശമോഡല്‍ പന്തലാണ്.
പന്തലിന്റെ കാല്‍നാട്ട് കര്‍മം കത്തീഡ്രല്‍ സഹവികാരിമാരായ റവ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ കിഴക്കേടത്ത്, റവ.ജെ. മാത്യു കോര്‍ എപ്പിസ്കോപ്പ മണവത്ത്, ഫാ. കുറിയാക്കോസ് കാലായില്‍, ഫാ. ഗീവര്‍ഗീസ് നടുമുറിയില്, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍, ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിയില്‍, ഫാ. സനോജ് കരോട്ടെക്കുറ്റ് എന്നിവരുടെ കാര്‍മികത്വത്തില്‍ നടന്നു.
ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാന്, ജോര്‍ജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാന് തുടങ്ങിയവര്‍ പങ്കെടുത്തു.