ഗാന്ധിനഗർ ഹൗസിംഗ് സ്കീം അസോ. പ്രവർത്തനങ്ങൾ മാതൃകാപരം: മന്ത്രി
1599937
Wednesday, October 15, 2025 7:01 AM IST
ഗാന്ധിനഗർ: ഗാന്ധിനഗർ ഹൗസിംഗ് സ്കീം അസോസിയേഷൻ ഓഫ് റെസിഡന്റ്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി വി.എൻ. വാസവൻ. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രവർത്തനങ്ങൾക്ക് കോട്ടയം മുനിസിപ്പാലിറ്റിയുടെ ആദരം ഏറ്റുവാങ്ങിയ അസോസിയേഷൻ ഭാരവാഹികളെ മന്ത്രി അഭിനന്ദിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം പ്രഫ.ഡോ. റോസമ്മ സോണി, മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, പഞ്ചായത്തംഗം ജയിംസ് തോമസ്, അസോസിയേഷൻ പ്രസിഡന്റ് ബേബിച്ചൻ തടത്തേൽ, സെക്രട്ടറി എസ്. അനിൽകുമാർ, ഭാരവാഹികളായ അഗസ്റ്റിൻ കെ. ചാലിൽ, റോബിൻ പേണ്ടാനത്ത്, എം.വൈ. കുഞ്ഞുമോൻ, രാജഗോപാൽ പൈ, ഡോ. കെ.ജെ. നിസി, സി.എം. വത്സലകുമാരി, ബിനു ഫിലിപ്പ്, ശാന്താകുമാരി എന്നിവർ പ്രസംഗിച്ചു.
ഏറ്റുമാനൂർ പോൾസ് ഫോറിൻ ലാംഗ്വേജ് അക്കാഡമി ഡയറക്ടർ വി.കെ. ഷേർലി, മാന്നാനം വൈസ്മെൻ ക്ലബ് വൈസ് മെനെറ്റ്സ് പ്രസിഡന്റ് മിനി എം. മാത്യു സമാജ്വാദി പാർട്ടി ലോഹ്യ വാഹിനി ദേശീയ സെക്രട്ടറി ജോജി ജോൺ, ഏറ്റുമാനൂർ സ്വാമീസ് ഡ്രൈവിംഗ് സ്കൂൾ പ്രൊപ്രൈറ്റർ ജി. ജഗദീഷ്, മെഡിക്കൽ കോളജ് റൗണ്ടാനയിൽ സൗന്ദര്യവത്കരണം നടത്തുന്ന ജോർജുകുട്ടി ആന്റണി, ബിഎഡ് സോഷ്യൽ സയൻസിൽ എംജി യൂണിവേഴ്സിറ്റിയിൽനിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ അനുപമ മോനച്ചൻ,
ബിടെക് കപ്യൂട്ടർ സയൻസിൽ ഉന്നത വിജയം നേടിയ ഹൃദ്യ എസ്. അനിൽ, ഓൾ കേരള കരാട്ടെ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ നിയ ഷാഹിൻ ഷൗക്കത്ത്, റോളർ സ്കേറ്റിംഗിൽ കോട്ടയം ജില്ലാതലത്തിൽ ഗോൾഡ് മെഡൽ നേടിയ വരദ് ലാൽ വിജയ്, എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ റിച്ചാർഡ് തോമസിനെയും കൂടാതെ ജനപ്രതിനിധികളെയും മെമന്റോ നൽകി മന്ത്രി ആദരിച്ചു. തുടർന്ന് വിവിധ മത്സരങ്ങളും സമ്മാനദാനവും കലാപരിപാടികളും നടന്നു.