അ​ക​ല​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ലെ മൂ​ഴൂ​ർ ഭാ​ഗ​ത്തു മാ​ലി​ന്യ​നി​ക്ഷേ​പം വ്യാ​പ​ക​മാ​യി. ഇ​വി​ടെ ത​ള്ളു​ന്ന മാ​ലി​ന്യം തെ​രു​വു​നാ​യ്ക്ക​ൾ വ​ലി​ച്ചു സ​മീ​പ​ത്തെ പൊ​യ്ക​ത്തോ​ട്ടി​ൽ ഇ​ടു​ന്ന​ത് മൂ​ലം തോ​ട്ടി​ലെ ജ​ല​വും മ​ലി​നപ്പെ​ടു​ന്നു.

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ കു​ളി​ക്കു​ന്ന​തി​നും വ​സ്ത്രം അ​ല​ക്കു​ന്ന​തി​നും തോ​ടി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. മാ​ലി​ന്യ ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്തു സി​സിടിവി കാ​മ​റ സ്ഥാ​പി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.