അക്കരപ്പാടം പാലം നാടിന് സമർപ്പിച്ചു
1599950
Wednesday, October 15, 2025 7:11 AM IST
ഉദയനാപുരം: സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിവഴി 16.89 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച വൈക്കം അക്കരപ്പാടം പാലം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. അഞ്ചുവര്‍ഷം കൊണ്ടു നൂറ് പാലങ്ങള്‍ തീർക്കാൻ സര്‍ക്കാർ ലക്ഷ്യമിട്ടതെങ്കിലും 150 പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാൻ കഴിഞ്ഞതായി ഓൺലൈനായി പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
പാലത്തിനു സമീപം നടന്ന ഉദ്ഘാടന സമ്മേളനം പ്രദേശവാസികളുടെ വൻപങ്കാളിത്തത്താൽ ഉത്സവ സാന്ദ്രമായി. സി.കെ. ആശ എംഎല്‍എഅധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്. സലില, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.പി.അനൂപ്, കെആര്എഫ്പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.ബി. സുഭാഷ്കുമാര്‍,
ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്തംഗം ഗോപിനാഥന് കുന്നത്ത്, പഞ്ചായതത്ത് അംഗങ്ങളായ ഗിരിജ പുഷ്കരന്, ടി. പ്രസാദ്, ടി.പി. രാജലക്ഷ്മി, പാലം നിര്‍മാണ കമ്മിറ്റി പ്രസിഡന്റ് അക്കരപ്പാടം ശശി, പാലം നിര്‍മാണ കമ്മിറ്റി സെക്രട്ടറി എ.പി. നന്ദകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. ശശിധരന്, അഡ്വ. കെ.പി. ശിവജി തുടങ്ങിയവര്‍ പങ്കെടുത്തു.