വാഴ്ത്തപ്പെട്ട കുഞ്ഞച്ചന് തീര്‍ഥാടന വിളംബര ജാഥയ്ക്ക് കടുത്തുരുത്തിയില്‍ സ്വീകരണം നല്കി
1599948
Wednesday, October 15, 2025 7:11 AM IST
കടുത്തുരുത്തി: ഡിസിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ വാഴ്ത്തപ്പെട്ട തേവർപറമ്പില്‍ കുഞ്ഞച്ചന് തീര്‍ഥാടന വിളംബര ജാഥയ്ക്കു കടുത്തുരുത്തിയില്‍ സ്വീകരണം നല്കി. സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയൂടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണ സമ്മേളനം ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, എസ്എംവൈഎം രൂപതാ ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പ്രസംഗിച്ചു. താഴത്തുപള്ളി സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം,
കടുത്തുരുത്തി അഡറേഷന്‍ കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടിന്സാ എസ്എബിഎസ്, കൈക്കാരന് ബേബിച്ചന് നിലപ്പനക്കൊല്ലി, മാതൃവേദി ഫൊറോനാ പ്രസിഡന്റ് ലീന പട്ടേരില്‍, പീറ്റര്‍ കണ്ണംവേലില്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.