19 പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു
1599947
Wednesday, October 15, 2025 7:11 AM IST
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി ജില്ലയിലെ 19 പഞ്ചായത്തുകളില്‍കൂടി സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചു.
ഉഴവൂര്‍, ളാലം, മാടപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തില്‍ നടന്നത്. ഇതോടെ ജില്ലയിലെ 37 പഞ്ചായത്തുകളില്‍ സംവരണ വാര്‍ഡ് നിര്‍ണയം പൂര്‍ത്തിയായി.
മാഞ്ഞൂര്‍
പട്ടികജാതി സംവരണം: ചാമക്കാല (14). സ്ത്രീ സംവരണം: ഇരവിമംഗലം (2), കാഞ്ഞിരത്താനം (4), സ്ലീവാപുരം (5), ഓമല്ലൂര്‍ (6), നമ്പ്യാകുളം (8), കോതനല്ലൂര്‍ ടൗണ്‍ (9), കോതനല്ലൂര്‍ (10), മാഞ്ഞൂര്‍ (11), റെയില്‍വേ സ്റ്റേഷന് (12), മാഞ്ഞൂര്‍ സെന്‍ട്രല്‍ (13).