സങ്കേതം ഓഡിറ്റോറിയം നാടിനു സമര്‍പ്പിച്ചു
1600222
Thursday, October 16, 2025 7:22 AM IST
കൂനന്താനം: വാഴപ്പള്ളി പഞ്ചായത്ത് 2021-22 പദ്ധതിയില്‍ 13 ലക്ഷം രൂപ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ സങ്കേതം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് മിനി വിജയകുമാര്‍ നിര്‍വഹിച്ചു.
വാര്‍ഡ് മെമ്പര്‍ പി.എസ്. ഷാജഹാന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം മുഖ്യപ്രഭാഷണം നടത്തി. ലാലിമ്മ ടോമി, ഷേര്‍ളി തോമസ്, ബിനു മൂലയില്‍, ജസ്റ്റിന് തോമസ്, സെക്രട്ടറി എം.ജി. ബിനോയി എന്നിവര്‍ പ്രസംഗിച്ചു.