കാട്ടുപന്നിശല്യം: മാടപ്പള്ളി പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കര്‍ഷക ഉപരോധം
1600220
Thursday, October 16, 2025 7:22 AM IST
മാടപ്പള്ളി: മാടപ്പള്ളി പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ വകവരുത്താന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാടപ്പള്ളി വികസന സമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ കേരളകോണ്‍ഗ്രസ് ഉന്നതാധികാരസമിതിയംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. കൃഷികള്‍ നശിപ്പിക്കുന്ന പന്നികളെ തുരത്താന്‍ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമിതി പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. പി.എച്ച്. നാസര്‍, മിനി കെ. ഫിലിപ്പ്, സൈന തോമസ്, വി.വി. വിനയകുമാര്‍, ജിന്സണ് മാത്യു, ജോര്‍ജുകുട്ടി കൊഴുപ്പക്കുളം, ജയിംസ് പതാരംചിറ, ഷിബു എഴുപുഞ്ചയില്, റോസ്ലിന് ഫിലിപ്പ്, സോമിനി ബാബു, സേവ്യര്‍ ജേക്കബ്, സെലിന് ബാബു, ജോമി ജോസഫ്, കെ.എന്‍ രാജന്, അഭിഷേക് ബിജു എന്നിവര്‍ പ്രസംഗിച്ചു.