വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട തങ്കമ്മയ്ക്കു നിത്യസഹായകന്റെ അമ്മവീട്
1600218
Thursday, October 16, 2025 7:22 AM IST
കടുത്തുരുത്തി: വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോയ തങ്കമ്മയ്ക്കു സഹായമൊരുക്കി നിത്യസഹായകന്റെ അമ്മവീട്. കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ എടാട്ടുപറമ്പില്‍ വീട്ടിലെ താമസക്കാരിയായ തങ്കമ്മ (85) വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു.
ആരും സംരക്ഷിക്കാനും നോക്കാനുമില്ലാത്തതിനാല് തങ്കമ്മ തന്റെ ദൈന്യാവസ്ഥ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കലിനെ അറിയിച്ചു.
ഈ വിവരങ്ങള്‍ നിത്യസഹായകന് അധികാരികളെ അറിയിച്ച പഞ്ചായത്ത് അധികാരികള്‍ തങ്കമ്മയെ അമ്മവീട്ടില്‍ ഏറ്റെടുക്കാമോയെന്ന അഭ്യര്‍ഥന നിത്യസഹായകന് സ്വീകരിച്ചു.
തങ്കമ്മയെ നാട്ടുകാരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ജോണി തോട്ടുങ്കലില്നിന്നു നിത്യസഹായകന് പ്രസിഡന്റ് അനില്‍ ജോസഫ്, അമ്മവീട് സെക്രട്ടറി വി.കെ. സിന്ധു, രക്ഷാധികാരി തോമസ് അഞ്ചില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
അര്ജുന് തൈക്കൂട്ടത്തില്‍, കെ.കെ. സുരേന്ദ്രന്, ക്ലാരമ്മ ബാബു, റൂബി തോമസ് കുര്യന്തടം, വിജു നായര്‍, വി.കെ. രാജപ്പന് എന്നിവരും തങ്കമ്മയെ ഏറ്റെടുക്കാനെത്തിയിരുന്നു. അമ്മവീട്ടിലെത്തിയ തങ്കമ്മയെ നഴ്സിംഗ് ചാര്‍ജുമാരായ റീത്ത ജയ്സണ്‍, സൗമ്യ, ജയശ്രീ സുരേന്ദ്രന് എന്നിവര്‍ പൂച്ചെണ്ട് നല്കി സ്വീകരിച്ചു.