അഭിരുചികൾക്കനുസൃതമായ സോഫ്റ്റ്വെയർ പഠനം: അരുവിത്തുറ കോളജിൽ സെമിനാർ
1599960
Wednesday, October 15, 2025 2:33 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഭിരുചികൾക്കനുസരിച്ച് സോഫ്റ്റ്വെയർ പഠനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സെമിനാറിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജ് സോഫ്റ്റ്വെയർ വിഭാഗം മേധാവി ഡോ. രാഹുൽ ഷാജൻ നിർവഹിച്ചു.
തങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായ സോഫ്റ്റ്വെയറുകൾ നിർമിക്കുമ്പോഴാണ് സോഫ്റ്റ്വെയർ പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ, അസോസിയേഷൻ കോഓർഡിനേറ്റർ നീരജ സെബാസ്റ്റ്യൻ, അസോസിയേഷൻ പ്രസിഡന്റ് തോബിത്ത് ചാർലി തുടങ്ങിയവർ സംസാരിച്ചു.