നിയന്ത്രണംവിട്ട കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചു
1600212
Thursday, October 16, 2025 6:56 AM IST
ഏറ്റുമാനൂർ: നിയന്ത്രണംവിട്ട കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ചു. എംസി റോഡിൽ പട്ടിത്താനത്ത് ബുധനാഴ്ച രാത്രി ഒന്നോടെയായിരുന്നു അപകടം. പട്ടിത്താനത്തിനും പട്ടിത്താനം റൗണ്ടാനയ്ക്കുമിടയിലുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാറാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിലും ഒരു പെട്ടി ഓട്ടോറിക്ഷയിലും ഇടിച്ചത്.
പാർക്ക് ചെയ്തിരുന്ന കാർ ഇടിയുടെ ആഘാതത്തിൽ റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തിന് കാരണമായ കാറിന്റെ ചക്രം ഊരിതെറിച്ചു. കാറുകളിലെ യാത്രക്കാർക്ക് സാരമായ പരിക്കുണ്ട്. ഏറ്റുമാനൂർ പോലീസ് അപകട സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.