ആയാംകുടി മലപ്പുറം പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്നു കൊടിയേറും
1600215
Thursday, October 16, 2025 7:22 AM IST
കടുത്തുരുത്തി: ആയാംകുടി മലപ്പുറം പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം 4.30ന് ജപമാല, തുടര്‍ന്ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന - മോണ്‍. ഡോ. ജോസഫ് കണിയോടിക്കല്‍. 6.30ന് വാഹനസമര്പ്പണം.
നാളെ വൈകുന്നേരം 4.30ന് ജപമാല. അഞ്ചിന് സുറിയാനി പാട്ടുകുര്‍ബാന - ഫാ. സിറില്‍ തോമസ് തയ്യില്‍, സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്, സ്നേഹവിരുന്ന്. 7.30 ന് നാടകം - ജീവിതത്തിന് ഒരു ആമുഖം. 18ന് വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ. മാത്യു ചെന്നകുടി എസ്വിഡി. ആറിന് ലദീഞ്ഞ്-ഫാ. പോള്‍ ചാലാവീട്ടില്‍. തുടര്‍ന്ന് പ്രദക്ഷിണം. 8.40ന് പ്രസംഗം-റവ.ഡോ. ഏബ്രഹാം പാലയ്ക്കാതടത്തില്‍. ഒമ്പതിന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം.
19ന് രാവിലെ 5.30ന് ജപമാല, വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ. തോമസ് ചില്ലയ്ക്കല്‍. 7.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-റവ.ഡോ. ജോസഫ് മഠത്തിപ്പറമ്പില്‍, പത്തിന് തിരുനാള്‍ റാസ-ഫാ. സെബാസ്റ്റ്യന്‍ വേലംപറമ്പില്‍, ഫാ. മാത്യു ചെന്നകുടി എസ്വിഡി, സന്ദേശം-ഫാ. ജോസഫ് അരിമുറ്റത്ത്, 12.30ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, തിരുശേഷിപ്പ് ചുംബനം, ആറിന് കൊടിയിറക്കല്‍.
20 മുതല്‍ 31 വരെ തീയതികളില്‍ രാവിലെ 5.30ന് ജപമാല, വിശുദ്ധ കുര്‍ബാന. 31ന് രാവിലെ ഏഴിന് അഖണ്ഡ ജപമാല. വൈകുന്നേരം 5.30ന് വിശുദ്ധ കുര്‍ബാന, ഏഴിന് ജപമാല പ്രദക്ഷിണം, തുടര്‍ന്ന് നവീകരിച്ച വെബ്സൈറ്റിന്റെ പ്രകാശനവും കംപ്യൂട്ടറൈസേഷന് ഉദ്ഘാടനവും-ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയില്‍. എട്ടിന് സ്നേഹവിരുന്ന്. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. തോമസ് ചില്ലയ്ക്കല്‍ അറിയിച്ചു.