തെരുവുനായ ആക്രമണം : പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ക്ക് കടിയേറ്റു
1600210
Thursday, October 16, 2025 6:56 AM IST
കോട്ടയം: കീഴുക്കുന്നില്‍ എആര്‍ ക്യാമ്പിനു സമീപം തെരുവുനായ ആക്രമണം. പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലു പേര്‍ക്ക് കടിയേറ്റു. ഓടി നടന്ന് നാട്ടുകാരെയും മൃഗങ്ങളെയും അടക്കം ആക്രമിച്ച നായ ഇന്നലെ ഉച്ചയോടെ ചാവുകയും ചെയ്തതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
നായയുടെ കടിയേറ്റ് നാലോളം പൂച്ചകളും നായ്ക്കളും ചത്തതായും വിവരം ഉണ്ട്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പേ വിഷബാധ ലക്ഷണങ്ങളുമായി നായ അലഞ്ഞുതിരിയുന്നത് നാട്ടുകാര്‍ കണ്ടത്. ഈ നായ എആര്‍ ക്യാമ്പിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് ആദ്യം കടിച്ചത്. ഇത് കൂടാതെ നാട്ടുകാരായ രണ്ടു പേരെയും ആക്രമിച്ചു.
തുടര്‍ന്നാണ് പ്രദേശത്ത് പൂച്ചകളെയും നായ്ക്കളെയും ആക്രമിക്കുകയും കടിച്ചു കൊല്ലുകയും ചെയ്തത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ കടുത്ത ഭീതിയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെ ഉച്ചയോടെ നായ ചത്തത്.