അ​​തി​​ര​​മ്പു​​ഴ: കോ​​ട്ട​​യ്ക്കു​​പു​​റം സെ​ന്‍റ് ജൂ​​ഡ്സ് ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ യൂ​​ദാ ശ്ലീ​​ഹാ​​യു​​ടെ തി​​രു​​നാ​​ൾ 18 മു​​ത​​ൽ 28 വ​​രെ ന​​ട​​ക്കും. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ രാ​​വി​​ലെ അ​​ഞ്ചി​​നും ഏ​​ഴി​​നും 11നും ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നും ജ​​പ​​മാ​​ല​​യും ദി​​വ്യ​​കാ​​രു​​ണ്യ ആ​​രാ​​ധ​​ന​​യും മ​​ധ്യ​​സ്ഥ പ്രാ​​ർ​​ഥ​​ന​​യും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും ഉ​​ണ്ടാ​​യി​​രി​​ക്കും.

26ന് ​​വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. മാ​​ത്യു ച​​ങ്ങ​​ങ്ക​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് വ​​ച​​ന​സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് വ​​ലി​​യ പ​​ള്ളി​​യി​​ലേ​​ക്ക് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ പ്ര​​ദ​​ക്ഷി​​ണം.

പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് അ​​തി​​ര​​മ്പു​​ഴ ഫൊ​​റോ​​ന വി​​കാ​​രി ഫാ​. ​മാ​​ത്യു പ​​ടി​​ഞ്ഞാ​​റേ​​ക്കു​​റ്റ് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തു​​ട​​ർ​​ന്ന് ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന, സ​​ന്ദേ​​ശം - ഫാ. ​​മാ​​ത്യു അ​​ഞ്ചി​​ൽ. ഉ​​ച്ച​​യ്ക്ക് 12ന് ​​കൊ​​ടി​​യി​​റ​​ക്കി​​നു ശേ​​ഷം വി​​ശു​​ദ്ധ യൂ​​ദാ​​ശ്ലീ​​ഹാ​​യു​​ടെ നാ​​മ​​ത്തി​​ലു​​ള്ള ഊ​​ട്ടു നേ​​ർ​​ച്ച ന​​ട​​ക്കും. വി​​കാ​​രി ഫാ. ​​സോ​​ണി തെ​​ക്കും​​മു​​റി​​യി​​ൽ, സ​​ഹ​​വി​​കാ​​രി ഫാ. ​​ജെ​​റി​​ൻ കാ​​വ​​നാ​​ട്, കൈ​​ക്കാ​​ര​​ന്മാ​​ർ, ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ തി​​രു​​നാ​​ളി​​ന് നേ​​തൃ​​ത്വം ന​​ൽ​​കും.