ദീപിക തീവ്രപ്രചാരണം : ഡിഎഫ്സി തൃക്കൊടിത്താനം ഫൊറോനാതല ഉദ്ഘാടനം നടത്തി
1600221
Thursday, October 16, 2025 7:22 AM IST
തൃക്കൊടിത്താനം: സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി ദീപിക തീവ്രപ്രചാരണത്തിന്റെ ഡിഎഫ്സി തൃക്കൊടിത്താനം ഫൊറോനാ തല ഉദ്ഘാടനം ഡയറക്ടര്‍ ഫാ. ജോമോന് കടപ്രാക്കുന്നേലും അതിരൂപത പ്രസിഡന്റ് ആന്റണി തോമസ് മലയിലും ചേര്‍ന്ന് ദീപിക പത്രം ജോജി പുതുക്കളത്തിന് നല്കി നിര്‍വഹിച്ചു.
ഫൊറോന പ്രസിഡന്റ് ജോഷി കൊല്ലാപുരം അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്‍സിയ സിഎംസി, വനിത പ്രസിഡന്റ് സാലിമ്മ ജോസഫ്, സെക്രട്ടറിമാരായ കെ.എം. തോമസ്, സിസി അമ്പാട്ട്, കെ.എ. ജോര്‍ജ്, റീന സാബു, ജോളി ജോസഫ്, കെ.ടി. മാത്യു, ജോജോ ജോസഫ്, ബിജിമോള്‍ ജോണ്‍കുട്ടി, പി.പി. ജോസഫ്, അമല്‍ സാബു എന്നിവര്‍ പ്രസംഗിച്ചു.