പായിപ്പാട് പഞ്ചായത്ത് വികസനസദസ് സംഘടിപ്പിച്ചു
1600470
Friday, October 17, 2025 7:15 AM IST
പായിപ്പാട്: പായിപ്പാട് പഞ്ചായത്തിലെ വികസനസദസ് ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്സ് പേഴ്സണ്‍ കെ.കെ. മിനിയും പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി കെ. ജയസിംഹനും അവതരിപ്പിച്ചു. പായിപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജോ, അനിജ ലാലന്,
എബി വര്‍ഗീസ്, ജയന് ഗോപാലന്, സിബിച്ചന് ഒട്ടത്തില്‍, ആനി രാജു, ഗീതാ ശശിധരന്, ഗീതാ തോമസ്, ടി.കെ. കരുണാകരന്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് എന്നിവര്‍ പ്രസംഗിച്ചു.