അതിരൂപതാ സണ്ഡേസ്കൂള് ബൈബിള്‍ കലോത്സവം ഇന്നാരംഭിക്കും
1600783
Saturday, October 18, 2025 6:44 AM IST
ചങ്ങനാശേരി: അതിരൂപതാ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ബൈബിള്‍ കലോത്സവം എസ്ബി കോളജില്‍ (കാവുകാട്ട് നഗറില്‍) ഇന്ന് ആരംഭിക്കും. 18 ഫൊറോനകളില്‍നിന്നുള്ള രണ്ടായിരത്തിലധികം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് ജോമ്മ കാട്ടടി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. ഫാ. ഷെറിന് കുറശേരി ബൈബിള്‍ പ്രതിഷ്ഠ നടത്തും.
തുടര്‍ന്നു നടക്കുന്ന സമ്മേളനം വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. എസിസി സെക്രട്ടറി പ്രിന്‍സ് ചിറ്റേട്ടുകളം പ്രസംഗിക്കും. തുടർന്ന് കലാമത്സരങ്ങള്‍ ആരംഭിക്കും.
20ന് വൈകുന്നേരം 4.30ന് നടക്കുന്ന സമാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ ഫാ. ബാബു പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. എസിസി കണ്‍വീനര്‍ ബോബി തോമസ്, സിജോ ആന്റണി എന്നിവര്‍ പ്രസംഗിക്കും.
പ്രോലൈഫ് ട്രെയിനിംഗ് 20ന്
ചങ്ങനാശേരി: അതിരൂപതയില്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് 25 വര്‍ഷം തികയുന്ന വേളയില്‍ അതിരൂപതാ ജീവന് ജ്യോതിസ് പ്രോലൈഫ് സെല്‍ ശുശ്രൂഷകര്‍, മാതൃ-പിതൃ വേദി നേതൃനിര, ജീവസംരക്ഷണ പ്രേഷിതര്‍ എന്നിവര്‍ക്കായുള്ള ഏകദിന പ്രോലൈഫ് ട്രെയിനിംഗ് 20നു രാവിലെ 10 മുതല്‍ മൂന്നുവരെ ചങ്ങനാശേരി പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല, കോ-ഓര്‍ഡിനേറ്റര്‍ ഏബ്രഹാം പുത്തന്‍കളം എന്നിവര്‍ ജീവന്റെ ഉത്ഭവവും വളര്‍ച്ചയും മനുഷ്യജീവന് നേരിടുന്ന വെല്ലുവിളികള്‍,
ഗര്‍ഭഛിദ്രം, വലിയ കുടുംബങ്ങളുടെ പ്രസക്തി, ജീവന്റെ മൂല്യവും മനഃസാക്ഷി രൂപീകരണവും, പ്രോലൈഫ് ശുശ്രൂഷയുടെ പ്രസക്തി, സമൂഹത്തില്‍ പ്രചരിക്കുന്ന ജീവവിരുദ്ധത എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും.