മലങ്കര ഓര്‍ത്തഡോക്സ് സഭ വിവാഹസഹായ വിതരണം 27ന് പരുമലയില്‍
1600769
Saturday, October 18, 2025 6:25 AM IST
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതി-മത ഭേദമെന്യ നിര്‍ധനരായ യുവതീ-യുവാക്കള്‍ക്കുള്ള വിവാഹ സഹായ വിതരണം 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് പരുമലയില്‍ നടക്കും.
വിവാഹ സഹായ വിതരണ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ നിര്‍വഹിക്കും. സമിതി പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും.
വൈദികട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, സഭ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും. അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഉച്ചകഴിഞ്ഞ് ഒന്നിന് പരുമലയില്‍ എത്തിച്ചേരണമെന്ന് വിവാഹസഹായ സമിതി കണ്‍വീനര്‍ എ.കെ. ജോസഫ് അറിയിച്ചു.