അരുവിത്തുറ കോളജിൽ നിന്നും ഭക്ഷ്യസുരക്ഷാ പരിശീലനം നേടി അധ്യാപക വിദ്യാർഥികൾ
1600533
Friday, October 17, 2025 3:40 PM IST
അരുവിത്തുറ: ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷ പരിശീലന ക്ലാസിൽ പങ്കെടുത്ത് പരിശീലനം നേടി സിപിഎഎസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഈരാറ്റുപേട്ടയിലെ വിദ്യാർഥികൾ.
ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും "മെച്ചപ്പെട്ട ഭക്ഷണത്തിലൂടെ മെച്ചപ്പെട്ട ഭാവിക്കായി കൈകോർക്കാം' എന്ന ലോക ഭക്ഷ്യദിനത്തിന്റെ സന്ദേശം മുൻനിർത്തിയായിരുന്നു പരിശീലനം സംഘടിപ്പിച്ചത്.
ഫുഡ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ബിൻസ് കെ. തോമസ്, എംഎസ്സി ഫുഡ് ടെക്നോളജി വിദ്യാർഥി കെവിൻ തോമസ് മാത്യു, ബിഎസ്സി ഫുഡ് സയൻസ് വിദ്യാർഥികളായ അഗസ്റ്റിൻ വടക്കേൽ, എലിസബത്ത് ഷൈജു എന്നിവർ ക്ലാസുകൾ നയിച്ചു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ അരുവിത്തുറ സെന്റ് ജോർജസ് കോളജ് പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ് വിതരണം ചെയ്തു.