ച​​​ങ്ങ​​​നാ​​​ശേ​​​രി: സ്വ​​​കാ​​​ര്യബ​​​സി​​​ല്‍ കു​​​ഴ​​​ഞ്ഞു​​​വീ​​​ണ യാ​​​ത്ര​​​ക്കാ​​​രി​​​യെ ബ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 1.40ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​തെ​​​ങ്ങ​​​ണ-​​​തൃ​​​ക്കൊ​​​ടി​​​ത്താ​​​നം റൂ​​​ട്ടി​​​ല്‍ ഓ​​​ടു​​​ന്ന ജെ​​​ജെ​​​എം​​​എ​​​സ് മു​​​ള​​​കു​​​പ്പാ​​​ടം ബ​​​സി​​​ലാ​​​ണ് സം​​​ഭ​​​വം. ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ യാ​​​ത്ര​​​ക്കാ​​​രി കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഡ്രൈ​​​വ​​​ര്‍ ര​​​തീ​​​ഷ് ആ​​​ർ.‍ നാ​​​യ​​​ര്‍, ക​​​ണ്ട​​​ക്ട​​​ര്‍ കെ.​​​എം. സു​​​മേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ബ​​​സി​​​ല്‍ ഇ​​​വ​​​രെ ഉ​​​ട​​​നെ ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു. ബ​​​സി​​​നു​​​ള്ളി​​​ല്‍ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ണ്ട​​​ക്ട​​​റും ബ​​​സി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​ൻ സോ​​​ജ​​​ന്‍ എ​​​സ്. ശ്രീ​​​ധ​​​ര​​​നും ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ച്ചു.