ഹണി ട്രാപ്പ്: ഒരു പ്രതികൂടി അറസ്റ്റിൽ
1600993
Sunday, October 19, 2025 6:58 AM IST
ഗാന്ധിനഗർ: ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ഹണി ട്രാപ്പിൽപ്പെടുത്തി 64 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയായ അലൻ തോമസിനെ ( 27) ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേഷൻ എസ്എച്ച്ഒ ശ്രീജിത്ത് ടി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനില്‍ 2025 ഏപ്രിൽ മൂന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.