മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ ഗുരുതരം: സത്യൻ മൊകേരി
1600990
Sunday, October 19, 2025 6:58 AM IST
കോട്ടയം: രാജ്യത്തും സംസ്ഥാനത്തും മുതിര്‍ന്ന പൗരന്മാര് നേരിടുന്ന പ്രശ്നങ്ങള്‍ അതീവ ഗൗരവമേറിയതാണെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന് മൊകേരി. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 13-ാം സംസ്ഥാന സമ്മേളനം കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് എന്‍. അനന്തകൃഷ്ണന് അധ്യക്ഷത വഹിച്ചു. സി.കെ. ശശിധരന്, ഓള് ഇന്ത്യാ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ടി.പി.ആര്. ഉണ്ണി, വി.കെ. സന്തോഷ് കുമാര്‍, ഹനീഫാ റാവുത്തര്‍, സി. വാമദേവ് എന്നിവര്‍ പ്രസംഗിച്ചു.
വയോജന കമ്മീഷന് ചെയര്മാന് കെ. സോമപ്രസാദ്, അംഗങ്ങളായ കെ.എന്‍.കെ. നമ്പൂതിരി, പ്രഫ. ലോപ്പസ് മാത്യു എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്കി. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സുഹൃദ്സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സമ്മേളനത്തില്‍ വി.ബി. ബിനു അധ്യക്ഷത വഹിച്ചു.
ഇന്നു രാവിലെ 11ന് ""വയോജനങ്ങളുടെ അവകാശങ്ങള്‍ സമൂഹവും സര്‍ക്കാരും’’എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കെ.എല്‍. സുധാകരന് അധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.