വിദ്യാര്‍ഥിയെ യുവാവ് ക്രൂരമായി മര്‍ദിച്ചെന്നു പരാതി
1600992
Sunday, October 19, 2025 6:58 AM IST
കോട്ടയം: വിദ്യാര്‍ഥിയെ യുവാവ് ക്രൂരമായി മര്‍ദിച്ചതായി പരാതി. കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്ന പതിനാലുകാരനെയാണ് പ്രദേശവാസിയായ കൊട്ടാരത്തില്‍ ഫൈസല്‍ (38) മര്‍ദിച്ചത്. ഇന്നലെ വൈകുന്നേരം 5.30 ഓടെ കുമ്മനം അമ്പൂരത്തിനു സമീപമാണ് സംഭവം.
ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് ഫൈസലിന്റെ വീടിന്റെ ഭാഗത്തേക്ക് വീണു. കുട്ടി പന്തെടുക്കാന്‍ പോയ വഴി ഫൈസലിന്റെ മകനുമായി കൂട്ടിയിടിച്ചു നിലത്തുവീണു. മകന് വീഴുന്നത് കണ്ട ഫൈസൽ പന്തെടുക്കാനെത്തിയ കുട്ടിയുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും തലയ്ക്കിടിക്കുകയും ചെയ്തെന്നും. കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കരിങ്കല്ലുകൊണ്ട് എറിഞ്ഞെന്നും പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമരകം പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കിയിട്ടുണ്ട്.