ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റെ 94-ാം ചരമവാർഷികാചരണം
1600997
Sunday, October 19, 2025 7:12 AM IST
വൈക്കം: വിൻസെൻഷ്യൻ സഭാ സ്ഥാപകനും തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റെ 94-ാം ചരമവാർഷികാചരണം തോട്ടകം സെൻ് ഗ്രിഗോറിയോസ് ദേവാലയത്തിൽ 22,23,24 തീയതികളിൽ നടക്കും. 22നു വൈകുന്നേരം അഞ്ചിന് ജപമാല,5.30ന് വിശുദ്ധ കുർബാന ഫാ.ഷാജി ചിലമ്പിക്കുന്നേൽ വിസി, 6.15ന് വചനശുശ്രൂഷ: ഫാ. ബിജു കൂനൻ.
23നു വൈകുന്നേരം 5.30ന് വിശുദ്ധകുർബാന: ഫാ.വർഗീസ് മേനാച്ചേരി,6.15ന് വചനശുശ്രൂഷ: ഫാ.മാത്യു ഒറ്റാലങ്കൽ വിസി. 24നു രാവിലെ ഒൻപതിന് ജപമാല, 9.45ന് വചനശുശ്രൂഷ: ഫാ. റോയി വാരകത്ത് വിസി, 10.30ന് സൗഖ്യാരാധന: ഫാ. ആന്റണി തച്ചേത്തുകുടി വിസി, 11.15ന് വിശുദ്ധ കുർബാന: ആർച്ച ബിഷപ് മാർ ജോസഫ് പാംപ്ലാനി. 12.45ന് കബറിടത്തിൽ പ്രാർഥന. തുടർന്ന് സ്കോളർഷിപ്പ് വിതരണം.
ചരമ വാർഷികാചരണ ചടങ്ങുകൾക്ക് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ വിസി, തോട്ടകം ആശ്രമം സുപ്പീരിയർ ഫാ. ആന്റണി കോലഞ്ചേരി, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ.വർഗീസ് മേനാച്ചേരി വിസി എന്നിവർ നേതൃത്വം നൽകും.