പൗരോഹിത്യ സുവർണ ജൂബിലി
1600885
Sunday, October 19, 2025 5:52 AM IST
പൂവത്തോട്: ഫാ. ജോസ് പ്രകാശ് മണ്ണൂരെട്ടൊന്നലിന്റെ പൗരോഹിത്യ സുവർണ ജൂബിലി ഇന്ന് മൂന്നാംതോട് സിഎസ്ടി ആശ്രമ ദേവാലയത്തിൽ നടക്കും. രാവിലെ 10.30ന് കൃതജ്ഞതാബലി. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ഫാ. ജോർജ് ആറാംചേരി അധ്യക്ഷത വഹിക്കും.
ബിഷപ് മാർ ജേക്കബ് മുരിക്കൻ ജൂബിലിസന്ദേശം നൽകും. ഫാ. ജോസ് തടത്തിൽ സിഎസ്ടി, പൂവത്തോട് പള്ളി വികാരി ഫാ. ജേക്കബ് പുതിയാപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി, എം.എം. മാനുവൽ, സംസ്ഥാന യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ്, എം.എം. മാത്യു, ഫാ. ജോർജ് ചേപ്പില, ഫാ. സാവിയോ ഇല്ലിമൂട്ടിൽ, ഫാ. ജോജു അടമ്പകല്ലേൽ തുടങ്ങിയവർ പ്രസംഗിക്കും.