കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ല്‍ ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ക്ക് യാ​ത്രാ നി​രോ​ധ​ന​മു​ള്ള വ​ണ്‍വേ റോ​ഡി​ലേ​ക്കു തി​രി​ഞ്ഞ കെ​എ​സ്ആ​ര്‍ടി​സി ബ​സി​ല്‍ സ്വ​കാ​ര്യബ​സി​ടി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ 7.45നു ​കോ​ട്ട​യം കെ​എ​സ്ആ​ര്‍ടി​സി ബ​സ് സ്റ്റാ​ന്‍ഡി​നു സ​മീ​പം ടി​ബി റോ​ഡി​ല്‍ ക​ല്യാ​ണ്‍ സി​ല്‍ക്‌​സി​ന് എ​തി​ര്‍വ​ശ​ത്തു​നി​ന്നു സ്റ്റാ​ര്‍ ജം​ഗ്ഷ​നി​ലേ​ക്കു​ള്ള വ​ണ്‍വേ റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്കു പോ​യ കെ​എ​സ്ആ​ര്‍ടി​സി സൂ​പ്പ​ര്‍ഫാ​സ്റ്റും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കു പോ​യ സ്വ​കാ​ര്യബ​സു​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

ബ​സു​ക​ള്‍ക്കും ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്രാ നി​രോ​ധ​ന​മു​ള്ള റോ​ഡി​ലേ​ക്കു സ്റ്റാ​ന്‍ഡി​ല്‍നി​ന്ന് ഇ​റ​ങ്ങിവ​ന്ന കെ​എ​സ്ആ​ര്‍ടി​സി ബ​സ് തി​രി​ഞ്ഞ​പ്പോ​ള്‍ പി​ന്നാ​ലെ എ​ത്തി​യ സ്വ​കാ​ര്യ​ബ​സി​ടി​ക്കുകയായിരുന്നു. നി​യ​ന്ത്ര​ണംവി​ട്ട ബ​സ് ന​ട​പ്പാ​ത​യി​ലേ​ക്ക് ഇടിച്ചുക​യ​റി. ഇ​രു​ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ര്‍ക്കും പ​രി​ക്കി​ല്ല.