കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​നം മരി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാം 9.30ന്‍റെ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ.​ഡോ. ജോ​സ് ചി​റ്റ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ആ​റു വേ​ദി​ക​ളി​ലാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ൽ​നി​ന്ന് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ 520 കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്യും.