റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം അനുവദിച്ചു
1600886
Sunday, October 19, 2025 5:52 AM IST
പാലാ: കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതി മൂലം തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനായി പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 50 ലക്ഷം രൂപ അനുവദിച്ചെന്ന് മാണി സി. കാപ്പന് എംഎല്‍എ അറിയിച്ചു. 2025-26 വര്‍ഷത്തെ വെള്ളപ്പൊക്ക നിവാരണ ദുരിതാശ്വാസ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
കൊഴുവനാല്‍ പഞ്ചായത്തിലെ വെട്ടിക്കൊമ്പില്‍-പരുന്തനാനി റോഡ്, തലപ്പലം പഞ്ചായത്തിലെ ചുങ്കപ്പുര-അമ്പാറ ചപ്പാത്ത് റോഡ്, മൂന്നിലവ് പഞ്ചായത്തിലെ വാകക്കാട്-തഴക്കവയല്‍ റോഡ്, രാമപുരം പഞ്ചായത്തിലെ വെള്ളിലാപ്പിള്ളി-ഏഴാച്ചേരി പള്ളി റോഡ്, കീത്താപ്പിള്ളി-കുരുമറ്റം റോഡ് എന്നിവയ്ക്ക് പത്തു ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്.