ജപമാലറാലി ഭക്തസാന്ദ്രമായി
1601004
Sunday, October 19, 2025 7:12 AM IST
ചങ്ങനാശേരി: ആലപ്പുഴ പുന്നപ്ര ഐഎംഎസ് ധ്യാനഭവനില്നിന്നു പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്കു നടന്ന ജപമാല റാലി ഭക്തസാന്ദ്രമായി. പുലര്‍ച്ചെ 4.30ന് ഐഎംഎസില്നിന്നുമാരംഭിച്ച റാലി ഉച്ചയ്ക്ക് ഒന്നിന് പാറേല്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നു.
പാറേല്‍ പള്ളി വികാരി ഫാ. ജേക്കബ് വാരിക്കാട്ട് വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍ സന്ദേശം നല്കി.