റാങ്ക് നേട്ടവുമായി സെന്റ് ആന്റണീസ് കോളജ്
1600810
Sunday, October 19, 2025 3:54 AM IST
കാഞ്ഞിരപ്പള്ളി: തുടര്‍ച്ചയായ റാങ്ക് നേട്ടങ്ങളുമായി കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ്. 2015 മുതല്‍ തുടര്‍ച്ചയായി യൂണിവേഴ്സിറ്റി പരീക്ഷകളില്‍ റാങ്കുകള്‍ വാരിക്കൂട്ടുകയാണ് കോളജിലെ വിദ്യാർഥികള്‍.
ആധുനിക വിദ്യാഭ്യാസരംഗത്ത് ഏവിയേഷന്‍, ലാബ് ടെക്നീഷ്യന് കോഴ്സ്, ഹോട്ടല്‍ മാനേജ്മെന്റ് തുടങ്ങിയ പ്രഫഷണല്‍ കോഴ്സുകള്‍ ആരംഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ കഴിഞ്ഞ എംജി യൂണിവേഴ്സിറ്റി എംകോം പ്രൈവറ്റ് രജിസ്ട്രേഷന് വിഭാഗം പരീക്ഷയില്‍ ജി. സായ് കൃഷ്ണ അഞ്ചാം റാങ്കും അല്‍ഫോന്‍സ ജോയ് ഒന്‍പതാം റാങ്കും നേടി.
റാങ്ക് ജേതാക്കളെയും പരിശീലനം നല്കിയ അധ്യാപകരെയും കോളജ് ഡയറക്ടര്‍ ലാലിച്ചന്‍ കല്ലംപള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഭിനന്ദിച്ചു. പി.എം. ജേക്കബ് പൂതക്കുഴി, സെക്രട്ടറി ജോസ് ആന്റണി, പ്രിന്‍സിപ്പല്‍ എ.ആര്. മധുസുദനന്‍, വൈസ് പ്രിന്‍സിപ്പല്‍ ടിജോമോന്‍ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി മാത്യു, ലൂസിയാമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.