കോ​​ട്ട​​യം: തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗും സ്‌​​പെ​​ഷ​​ല്‍ ഒ​​ളി​​മ്പി​​ക്‌​​സ്- ഭാ​​ര​​ത കേ​​ര​​ള​​യും കൈ ​​കോ​​ര്‍​ക്കു​​ന്നു. ജി​​ല്ല​​യി​​ലെ ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള വ്യ​​ക്തി​​ക​​ളു​​ടെ സ​​മ​​ഗ്ര ആ​​രോ​​ഗ്യ പ​​രി​​ച​​ര​​ണം ല​​ക്ഷ്യം​​വ​​ച്ചു വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളാ​​ണ് സം​​യു​​ക്ത​​മാ​​യി ഒ​​രു​​ക്കു​​ന്ന​​ത്.

ഭി​​ന്ന​​ശേ​​ഷി കു​​ട്ടി​​ക​​ളു​​ടെ ദ​​ന്ത​​പ​​രി​​പാ​​ല​​നം, ഭി​​ന്ന​​ശേ​​ഷി​​യു​​ള്ള പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കാ​​യി ആ​​രോ​​ഗ്യ​ശീ​​ല​​ങ്ങ​​ള്‍, കാ​​യി​​ക പ​​രി​​ശീ​​ല​​നം, വ്യ​​ക്തി​​ശു​​ചി​​ത്വം തു​​ട​​ങ്ങി​​യ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് ഭി​​ന്ന​​ശേ​​ഷി​​കാ​​ര്‍​ക്ക് പ​​രി​​ച​​ര​​ണ​​വും പ​​രി​​ശീ​​ല​​ന​​വും ന​​ല്‍​കു​​ന്ന​​ത്. കോ​​ള​​ജി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ എ​​സ്ഒ​​ബി ഏ​​രി​​യ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​റോ​​യി ക​​ണ്ണ​​ന്‍​ചി​​റ സി​​എം​​ഐ തി​​രു​​ഹൃ​​ദ​​യ കോ​​ള​​ജ് ഓ​​ഫ് ന​​ഴ്‌​​സിം​​ഗ് പ്രി​​ന്‍​സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ആ​​ലീ​​സ് മ​​ണി​​യ​​ങ്ങാ​​ട്ട് എ​​സ്എ​​ച്ചി​​ന് ധാ​​ര​​ണാ​​പ​​ത്രം കൈ​​മാ​​റി.