കൂട്ടിക്കലിൽ വനിതാ കലോത്സവം
1600800
Sunday, October 19, 2025 3:54 AM IST
കൂട്ടിക്കൽ: പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ കലോത്സവം നടത്തി. പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് വനിതകളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ അരങ്ങിലെത്തിയത്.
കൂട്ടിക്കൽ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സുധീർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അനു ഷിജു, പഞ്ചായത്തംഗങ്ങൾ ഐസിഡിഎസ് സൂപ്പർവൈസർ എസ്. സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനവും വിശിഷ്ടവ്യക്തികളെ ആദരിക്കലും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയതു. കലോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും എംഎൽഎ നിർവഹിച്ചു.